< Back
Kerala

Kerala
സംസ്ഥാനത്തെ 22 പൊലീസുകാർക്ക് ഐപിഎസ്; വി.ബി ഉണ്ണിത്താൻ വധശ്രമക്കേസിലെ ആരോപണവിധേയനും ലിസ്റ്റിൽ
|16 Nov 2022 10:42 PM IST
2019, 2020 വർഷത്തെ പട്ടികയിൽ നിന്നാണ് നിയമനം
തിരുവനന്തപുരം: കേരള പൊലീസിലെ 22 പേർക്ക് ഐപിഎസ് ആയി സ്ഥാനക്കയറ്റം. 2019, 2020 വർഷത്തെ പട്ടികയിൽനിന്നാണ് നിയമനം.മാധ്യമപ്രവർത്തകൻ വി.ബി ഉണ്ണിത്താൻ വധശ്രമക്കേസിലെ ആരോപണവിധേയനായ അബ്ദുൽ റഷീദും ഐപിഎസ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.
ഗോപകുമാർ കെ.എസ്, ബിജോയ്.പി, സുനീഷ് കുമാർ.ആർ, പ്രശാന്തൻ കനി, സാബു മാത്യു കെ.എം, സുദർശൻ കെ.എസ്, ഷാജി സുഗുണൻ, വിജയൻ കെ.വി എന്നിവരാണ് 2019ലെ പട്ടികയിൽ ഉൾപ്പെട്ടവർ. അജിത്.വി, കിഷോർ കുമാർ.ജെ, അബ്ദുൽ റഷീദ്.എൻ, അജി കെ.കെ, ആർ.ജയശങ്കർ, വി.എം.സന്ദീപ്, വി.സുനിൽകുമാർ, അജി വി.എസ്. രാജു എ.എസ്, ജോൺകുട്ടി കെ.എൽ, രാജേഷ് എൻ, റജി ജേക്കബ്, കെ.ഇ ബൈജു, ആർ മഹേഷ് എന്നിവരാണ് 2020ലെ പട്ടികയിൽ ഉൾപ്പെട്ടവർ.