< Back
Kerala
തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശികളുടെ ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായി പരാതി
Kerala

തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശികളുടെ ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായി പരാതി

Web Desk
|
22 Aug 2025 5:23 PM IST

ഇരിങ്ങാലക്കുട സ്വദേശികളായ റോഷനും കുടുംബവുമടക്കം എഴുപേര്‍ ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി

തൃശൂർ: തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്‌. ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായി ആലപ്പുഴ സ്വദേശികൾ ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി.

2022 മുതല്‍ വിവിധ ഘട്ടങ്ങളിലായി 121 പേരില്‍ നിന്നും ഒന്നരക്കോടിയോളം രൂപയാണ് തട്ടിയത്. ഇരിങ്ങാലക്കുട സ്വദേശികളായ റോഷനും കുടുംബവുമടക്കം എഴുപേര്‍ ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

വാടാനപ്പിള്ളിയിലുള്ള നല്ലച്ഛന്‍ കാവ് ക്ഷേത്രത്തിലെ താഴികക്കുടത്തില്‍ ഇറിഡിയം ഉണ്ടെന്നും ഇത് അമേരിക്കന്‍ ഗവണ്‍മെന്റിന് വിറ്റതാണെന്നും കാണിച്ചായിരുന്നു തട്ടിപ്പ്. വില്പന തുകയായ 47.5 ലക്ഷം കോടി ഡോളര്‍ ആര്‍ബിഐയില്‍ ഉണ്ടെന്നുമായിരുന്നു വാഗ്ദാനം. ചേര്‍ത്തല സ്വദേശിനികളായ വയലാര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ജിഷമോള്‍, വേട്ടക്കല്‍ നാരായണാലയത്തില്‍ കവിത എന്നിവരാണ് പരാതിക്കാർ.

Similar Posts