< Back
Kerala
Irregularities , rice mills, Paddy,  transported,  black market,
Kerala

റൈസ് മില്ലുകളിലും ക്രമക്കേട്; നെല്ല് കരിഞ്ചന്തയിലേക്ക് കടത്തുന്നു

Web Desk
|
16 Feb 2023 9:56 AM IST

ഓപ്പറേഷൻ ബൗളിന്റെ ഭാഗമായി വിജിലൻസ് റൈസ് മില്ലുകളിലും വ്യാപക പരിശോധ നടത്തി

കോട്ടയം: സംസ്ഥാനത്ത് നെല്ല് സംഭരണം നടത്തുന്ന റൈസ് മില്ലുകളിലും ക്രമക്കേട് നടക്കുന്നതായി വിജിലൻസ്. ഓപ്പറേഷൻ ബൗളിന്റെ ഭാഗമായി വിജിലൻസ് റൈസ് മില്ലുകളിലും വ്യാപക പരിശോധ നടത്തി. സപ്ലെക്കോയുടെ അനുമതി വാങ്ങാതെ കൂടുതൽ നെല്ല് സംഭരിച്ചതായും സംഭരിക്കുന്ന നെല്ല് കരിഞ്ചന്തിയിലേക്ക് കടത്തുന്നതായും പരിശോധനയിൽ കണ്ടെത്തി.

ഇടനിലക്കാരുടെ തട്ടിപ്പ് കണ്ടുപിടിച്ചതിന് പിന്നാലെയാണ് തട്ടിപ്പിലെ മില്ലുകളുടെ പങ്ക് പുറത്തു വരുന്നത്. സ്പ്ലേക്കായിലേക്ക് നൽകേണ്ട അരി സ്വകാര്യ കരിചന്തയിലേക്ക് മറ്റു പേരുകളിൽ നൽകിയിരുന്നു. പരിശോധനയ്ക്ക് മുൻപേ അരി ഒളിപ്പിക്കൻ ശ്രമം നടന്നിരുന്നു. അന്യസംസ്ഥാനങ്ങയിലെ നെല്ലും കേരളത്തിലെ നെല്ലും ഒന്നിച്ച് സംസ്കരിക്കുന്നത്. സപ്ലേക്കോയുടെ അനുമതി കൂടാതെ കണക്കിൽപ്പെടാത്ത അരി മില്ലുകള്‍ സംരക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Similar Posts