< Back
Kerala

Kerala
പെരിയാർ കടുവാ സങ്കേതത്തിൽ ഫണ്ട് ചെലവാക്കുന്നതിൽ ക്രമക്കേട്; ഉദ്യോഗസ്ഥരിൽ നിന്ന് പലിശ സഹിതം തുക ഈടാക്കാൻ നിർദേശം
|19 Sept 2025 9:25 AM IST
പാർക്ക് വെൽഫെയർ ഫണ്ട് എന്ന പേരിൽ 20 വർഷത്തോളം ഫണ്ട് വക മാറ്റി ചെലവഴിച്ചു വെന്നാണ് കണ്ടെത്തൽ
ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിൽ ഫണ്ട് ചെലവാക്കുന്നതിൽ ക്രമക്കേട് നടന്നെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തൽ. 'പാർക്ക് വെൽഫെയർ ഫണ്ട്' എന്ന പേരിൽ 20 വർഷത്തോളം ഫണ്ട് വക മാറ്റി ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ.
അഴിമതി നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് പലിശ സഹിതം തുക ഈടാക്കാനും നിർദേശമുണ്ട്.കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ ഇടുക്കി ജില്ലാകമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.
കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷന്റെ ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ക്രമക്കേടുകളെക്കുറിച്ച് വനംമന്ത്രിക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ പരിശോധന വിഭാഗം പരിശോധന നടത്തിയത്. സർക്കാർ ഖജനാവിലേക്ക് പോകേണ്ട തുകയാണ് അനധികൃതമായി ചെലവഴിച്ചതെന്നാണ് കണ്ടെത്തല്‍.