< Back
Kerala

Kerala
വ്യാജ സർട്ടിഫിക്കറ്റ് വിവാദം; വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിലും ക്രമക്കേടെന്ന് ആരോപണം
|7 Jun 2023 7:49 AM IST
വിദ്യക്ക് പ്രവേശനം നല്കാനായി വിജ്ഞാപനത്തിൽ പറഞ്ഞതിലും അധികം വിദ്യാർഥികളെ കാലടി സർവകലാശാല പ്രവേശിപ്പിച്ചു
കൊച്ചി: വ്യാജ എക്‌സിപീരിയൻസ് സർട്ടിഫക്കറ്റ് ഹാജരാക്കിയതിലൂടെ വിവാദത്തിലായ എസ് എഫ് ഐ മുൻനേതാവ് വിദ്യ.കെ യുടെ പിഎച്ഡി പ്രവേശനത്തിലും ക്രമക്കേടാരോപണം. വിദ്യക്ക് പ്രവേശനം നല്കാനായി വിജ്ഞാപനത്തിൽ പറഞ്ഞതിലും അധികം വിദ്യാർഥികളെ കാലടി സർവകലാശാല പ്രവേശിപ്പിച്ചു. നിയമനത്തിൽ സംവരണ അട്ടിമറി നടന്നതായി സർവകലാശാല എസ്.സി എസ്.ടി സെൽ കണ്ടെത്തി. കോടതിയെ സമീപിക്കാനായി വിദ്യക്ക് വിവരാവകാശ രേഖ ഉടനെ കിട്ടാൻ വൈസ് ചാൻസലർ ഇടപെട്ടതായും എസ്.സി എസ്.ടി സെൽ കണ്ടെത്തിയിരുന്നു. കാലടി സർവകലാശാല എസ്.സി എസ്.ടി സെൽ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
അതേസമയം വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. കേസിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. കോളജ് അധികൃതരുടെ പരാതിയിൽ കെ വിദ്യക്കെതിരെ കേസെടുത്ത എറണാകുളം സെൻട്രൽ പൊലീസ് പ്രിൻസിപ്പാലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.