< Back
Kerala

Kerala
യുഡിഎഫ് കാലത്തെ ദുരിതമാണ് വേണ്ടതെന്നാണോ കെ.സി വേണുഗോപാൽ ചോദിക്കുന്നത്: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
|4 Jun 2025 5:06 PM IST
പരാമർശം പിൻവലിച്ച് കേരളത്തോട് മാപ്പ് പറയാൻ വേണുഗോപാൽ തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം: കെ.സി വേണുഗോപാലിന്റെ ക്ഷേമ പെൻഷൻ പരാമർശത്തിനെതിരെ പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കെ.സി വേണുഗോപാലിന്റേത് സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ വിമർശനം. പരാമർശം പിൻവലിച്ച് കേരളത്തോട് മാപ്പ് പറയാൻ വേണുഗോപാൽ തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ഒൻപത് വർഷത്തിനിടെ 72,000 കോടി രൂപ ക്ഷേമ പെൻഷനായി സർക്കാർ നൽകിയെന്നും കേന്ദ്രസർക്കാർ നിലപാട് മൂലമാണ് പെൻഷനിൽ കുടിശ്ശിക ഉണ്ടായതെന്നും സിപിഎം വ്യക്തമാക്കി. 600 രൂപ മാത്രം പെൻഷനുണ്ടായിരുന്ന യുഡിഎഫ് ഭരണകാലത്ത് ഒരു രൂപ പോലും വർധിപ്പിച്ചില്ലെന്നു മാത്രമല്ല, 18 മാസം കുടിശ്ശികയിടുകയാണ് ചെയ്തത്. യുഡിഎഫ് ഭരണകാലത്തെ ദുരിതം തന്നെയാണ് കേരളത്തിൽ വേണ്ടതെന്നാണോ വേണുഗോപാൽ പറയുന്നതെന്നും പ്രസ്താവനയിലുണ്ട്.