< Back
Kerala
ഐ.എസ് ബന്ധം: രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍
Kerala

ഐ.എസ് ബന്ധം: രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍

Web Desk
|
17 Aug 2021 2:20 PM IST

ഷിഫ ഹാരിസ്, മിസ്ഹ സിദ്ദീഖ് എന്നിവരെ താണെയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍.ഐ.എ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

ഐ.എസ് ബന്ധമാരോപിച്ച് രണ്ട് യുവതികളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദീഖ് എന്നിവരെ താണെയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍.ഐ.എ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്. ഇരുവരെയും കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ട്രാന്‍സിറ്റ് വാറണ്ട് അനുവദിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളുമായി എന്‍.ഐ.എ സംഘം മടങ്ങി. ഇരുവരെയും രാത്രി ഡല്‍ഹിയിലേക്ക് കൊണ്ടുപോവും.

Related Tags :
Similar Posts