< Back
Kerala

Kerala
ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ഥി? പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
|7 March 2026 3:00 PM IST
സിനിമ മേഖലയിലെ ബന്ധങ്ങൾ ഒറ്റപ്പാലത്ത് വോട്ടാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ
പാലക്കാട്: ഒറ്റപ്പാലത്ത് എൻഡിഎ സ്ഥാനാർഥിയായി മേജർ രവിയെ പരിഗണിക്കുന്നു. ഒറ്റപ്പാലത്ത് പ്രധാന വ്യക്തികളുമായി രവി കൂടിക്കാഴ്ച നടത്തി. സിനിമ മേഖലയിലെ ബന്ധങ്ങൾ ഒറ്റപ്പാലത്ത് വോട്ടാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ.
ഇതിനോടകം തന്നെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും എൻഡിഎക്ക് കാൽ ലക്ഷത്തിലേറെ വോട്ട് ലഭിച്ച മണ്ഡലമാണ് ഒറ്റപ്പാലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാര്‍ഥി കെ. പ്രേംകുമാർ 74,859 വോട്ടു നേടിയാണ് ഒറ്റപ്പാലത്ത് വിജയിച്ചത്. അന്ന് കോൺഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പി.സരിന് 59,707 വോട്ടുകളാണ് ലഭിച്ചത്. പി. വേണുഗോപാലായിരുന്നു എൻഡിഎ സ്ഥാനാര്‍ഥി. 25,056 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒറ്റപ്പാലത്ത് ഇത്തവണ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി.