< Back
Kerala
ഇസ്‌ലാമിക പണ്ഡിതൻ ആലത്തൂർ എ. മുഹമ്മദലി അന്തരിച്ചു
Kerala

ഇസ്‌ലാമിക പണ്ഡിതൻ ആലത്തൂർ എ. മുഹമ്മദലി അന്തരിച്ചു

Web Desk
|
22 Sept 2025 7:01 AM IST

ജമാഅത്തെ ഇസ്‌ലാമി‌ ദേശീയ പ്രതിനിധി സഭാംഗം, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു.

പാലക്കാട്: ഇസ്‌ലാമിക- ബ​ഹുഭാഷാ പണ്ഡിതൻ ആലത്തൂർ എ മുഹമ്മദലി അന്തരിച്ചു. ജമാഅത്തെ ഇസ്‌ലാമി‌ ദേശീയ പ്രതിനിധി സഭാംഗം, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു.

ആലത്തൂരിലും പരിസര പ്രദേശങ്ങളിലും ദീനി, സാമൂഹിക സംരംഭങ്ങൾക്ക് നേതൃത്വം വഹിച്ച അദ്ദേഹം മജ്ലിസ് തഅ്ലീമുൽ ഇസ്‌ലാമിയുടെ ജനറൽ സെക്രട്ടറിയായും ഐഡിയൽ പബ്ലിക്കേഷൻ്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.

ഭാര്യ എ.പി ആയിഷാബി. മക്കൾ: ഡോ. അൻവർ മുഹമ്മദലി, ഫൈസൽ മുഹമ്മദലി, സുഹൈൽ മുഹമ്മദലി, മുഫീദ് മുഹമ്മദലി, സീമ, മുഹ്സിൻ മുഹമ്മദലി. മരുമക്കൾ: ഹസീന അൻവർ, സറീന ഫൈസൽ, ശാക്കിറ സുഹൈൽ, ഹസ്ബുന മുഫീദ്, മൻസൂർ അരങ്ങാട്ടിൽ. സഹോദരങ്ങൾ: ബീഫാത്തിമ, പരേതനായ എ. മൊയ്തുപ്പ, എ. സിദ്ദീഖ്, എ. അബ്ദുറഹ്മാൻ, എ. ഉസ്മാൻ, ‌‌എ. സഫിയ, എ. ഉമ്മർ, എ. ഖദീജ, എ. ഹുസൈൻ, എ. കബീർ, എ. ലൈല.

വൈകുന്നേരം 4ന് ആലത്തൂർ ഇശാഅത്തുൽ ഇസ്‌ലാം മസ്ജിദിൽ മയ്യത്ത് നമസ്കാരം നടക്കും. തുടർന്ന് വെങ്ങന്നൂർ ആറാപുഴ ഇശാഅത്തുൽ ഇസ്‌ലാം ഖബർസ്ഥാനിൽ ഖബറടക്കും.

Similar Posts