< Back
Kerala

Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
|1 May 2025 4:52 PM IST
കനത്ത ചൂട് മൂലം ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ്.
വരുന്ന അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറഞ്ഞു. ഒറ്റപ്പെട്ടെ ഇടങ്ങളിൽ ഇടിയോട് കൂടിയ മഴക്കാണ് സാധ്യത.
കനത്ത ചൂട് മൂലം ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ വരെയാണ് മുന്നറിയിപ്പ്. മലയോര മേഖലകൾ ഒഴികെ അസ്വസ്ഥത ഉള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.