< Back
Kerala

Kerala
"ഫലസ്തീന്റേത് സ്വയം പ്രതിരോധം, ഇസ്രായേൽ ആക്രമണത്തെ ന്യായീകരിക്കാനാവില്ല"; തരൂരിനെ തിരുത്തി രമേശ് ചെന്നിത്തല
|9 Nov 2023 5:40 PM IST
കോൺഗ്രസ് എന്നും പൊരുതുന്ന ഫലസ്തീനൊപ്പമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കോഴിക്കോട്: ഹമാസ് അക്രമിച്ചതാണ് ഫലസ്തീൻ യുദ്ധത്തിന് കാരണമെന്ന ശശി തരൂരിന്റെ പ്രസ്താവന തിരുത്തി രമേശ് ചെന്നിത്തല. ഫലസ്തീൻറേത് സ്വയം പ്രതിരോധമാണെന്നും ഇസ്രയേൽ ആക്രമണത്തെ ന്യായീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് എന്നും പൊരുതുന്ന ഫലസ്തീനൊപ്പമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
"ഹമാസ് ആക്രമിച്ചതാണ് യുദ്ധത്തിന് കാരണമെന്ന് പറയാനാവില്ല. ഫലസ്തീനെതിരെ നിരന്തരം ഇസ്രയേൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേൽ ആക്രമണത്തെ ന്യായീകരിക്കാനാവില്ല. ഹമാസിന്റേത് സ്വയം പ്രതിരോധമാണ്. കോൺഗ്രസ് എന്നും പൊരുതുന്ന ഫലസ്തീനനൊപ്പമാണ്"- രമേശ് ചെന്നിത്തല പറഞ്ഞു. ഫലസ്തീനെ പിന്തുണക്കാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ചെന്നിത്തല വ്യക്തമാക്കി.