< Back
Kerala
ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന്‍ ഹൈക്കോടതിയില്‍
Kerala

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന്‍ ഹൈക്കോടതിയില്‍

Web Desk
|
25 Jun 2021 6:46 PM IST

ഇന്‍റലിജൻസ് ഓഫീസറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി.

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ ഹൈക്കോടതിയെ സമീപിച്ച് നമ്പി നാരായണന്‍. ഇന്‍റലിജൻസ് ഓഫീസര്‍ പി.എസ് ജയപ്രകാശിന്‍റെ മുൻകൂർ ജാമ്യാപേക്ഷയില്‍ കക്ഷിചേരാൻ നമ്പി നാരായണൻ കോടതിയിൽ അപേക്ഷ നല്‍കി. കേസിലെ 11ാം പ്രതി ജയപ്രകാശിന്‍റെ അറസ്റ്റ് കോടതി താത്കാലികമായി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനു മുമ്പ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍റെ അപേക്ഷ.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയിലെ സി.ബി.ഐ കേസില്‍ മുന്‍ ഡി.ജി.പി സിബി മാത്യൂസിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റുണ്ടായാല്‍ ഉടന്‍ ജാമ്യം നല്‍കണമെന്നാണ് കോടതി ഉത്തരവ്.

കേസില്‍ അറസ്റ്റിന് സാധ്യത ശക്തമായതിന് പിന്നാലെയാണ് പ്രതികള്‍ പലരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിലെ 18 പേര്‍ക്കെതിരെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

Similar Posts