< Back
Kerala

Kerala
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്കേസ് പ്രത്യേക സംഘം അന്വേഷിക്കും
|21 Aug 2023 4:58 PM IST
തട്ടിപ്പിന് പിന്നിൽ ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പയടിയും ആൾമാറാട്ടവും പ്രത്യേക സംഘം അന്വേഷിക്കും. സൈബർസെൽ എ.സി.പി അന്വേഷണത്തിന് നേതൃത്വം നൽകും. കൂടുതൽ അന്വേഷണത്തിനായി സംഘം ഹരിയാനയിലേക്ക് പോകും.
തട്ടിപ്പിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. ഹരിയാന പോലീസുമായി ചേർന്നുള്ള അന്വേഷണത്തിൽ ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരീക്ഷാ സെന്ററിന്റെ നടത്തിപ്പുകാരനാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്നാണ് വിവരം. 400ൽ കൂടുതൽ വിദ്യാർഥികളാണ് ഹരിയാനയിൽനിന്ന് പരീക്ഷ എഴുതാൻ എത്തിയിരുന്നത്.