< Back
Kerala

Kerala
ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന; മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ വീണ്ടും ഹൈക്കോടതിയില്‍
|9 Dec 2022 1:30 PM IST
ഹരജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും
കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ബി ശ്രീകുമാർ, പി.എസ് ജയപ്രകാശ് അടക്കം മൂന്ന് പ്രതികളാണ് ജാമ്യ ഹരജി നൽകിയത്. പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കിയ സുപ്രിം കോടതി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു.
പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി തെളിവുകൾ കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സുപ്രിംകോടതി നിരീക്ഷണം. ഒരാഴ്ചക്കുള്ളിൽ വാദം പൂർത്തിയാക്കാനും സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഹരജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.