< Back
Kerala
Kerala
ഐ.എസ്.ആർ.ഒ ചാരക്കേസ്; സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യം നീട്ടി
|22 Oct 2021 11:36 AM IST
മുൻകൂർ ജാമ്യ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി നടപടി
ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യം നവംബർ മൂന്നു വരെ നീട്ടി. മുൻകൂർ ജാമ്യ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി നടപടി.
കഴിഞ്ഞ ആഗസ്തിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ഉള്‍പ്പെടെയുള്ള നപടികളിലേക്ക് കടക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദമാണ് ജില്ലാ സെഷന്‍സ് കോടതി കേട്ടത്. ദിവസങ്ങളോളം വാദം നീണ്ടിരുന്നു.