< Back
Kerala

Kerala
ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
|3 May 2023 2:32 PM IST
മെയ് എട്ടോടെ തീവ്ര ന്യൂനമർദമായും ശക്തി പ്രാപിച്ചേക്കും
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത മുന്നറിയിപ്പ്. ശനിയാഴ്ചയോടെ തെക്ക് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. മെയ് ഏഴിന് ന്യൂന മർദ്ദമായും മെയ് എട്ടോടെ തീവ്ര ന്യൂന മർദമായും ശക്തി പ്രാപിച്ചേക്കും.
ശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.