< Back
Kerala

Kerala
ഗോവയിൽ വെച്ച് കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി ജെഫ് ജോൺ തന്നെയെന്ന് സ്ഥിരീകരിച്ചു
|19 Nov 2023 8:30 PM IST
ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്
കൊച്ചി: ഗോവയിൽ വെച്ച് കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി ജെഫ് ജോൺ തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്. കേസിൽ ജെഫിന്റെ സുഹൃത്തുക്കളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021 ലാണ് ഗോവയിൽ വെച്ച ജെഫ് ജോൺ കൊല്ലപ്പെടുന്നത്. ഇതിനെ തുടർന്ന് അറസ്റ്റിലായ സുഹൃത്തുക്കളുടെ നിർദേശമനുസരിച്ച് കണ്ടെത്തിയ മൃതദേഹവശിഷ്ടങ്ങളാണ് ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കിയത്. ഈ മൃതദേഹവശിഷ്ടങ്ങൾ ഗോവയിലെ മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഡി.എൻ.എ ഫലം വന്നതോടെ ബന്ധുക്കൾ കോടിതിയെ സമീപിച്ച് മൃതദേഹവശിഷ്ടങ്ങൾ വാങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്.