< Back
Kerala
body builder
Kerala

കായികതാരങ്ങൾക്ക് വെട്ട്; പൊലീസിൽ ബോഡി ബിൽഡർമാർക്ക് നിയമനം നൽകിയെന്ന് ആരോപണം

Web Desk
|
3 Feb 2025 11:07 AM IST

സൂപ്പർ ന്യുമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം

പാലക്കാട്: ബോഡി ബിൽഡിംഗ് താരങ്ങൾക്ക് പൊലീസിൽ അസാധാരണ നിയമനം . ഒളിമ്പ്യൻ ശ്രീശങ്കറിനെ പിന്തള്ളിയാണ് ബോഡി ബിൽഡർമാരായ ചിത്തരേഷ് നടേശൻ , ഷിനു ചൊവ്വ എന്നിവർക്ക് ഇൻസ്പെക്ടർ റാങ്കിൽ നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി നിയമനം നൽകാനാണ് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നിർദേശം നൽകിയത്.

ചിത്തരേഷ് നടേശനും ഷിനു ചൊവ്വക്കും ആംഡ് പൊലീസ് ബാറ്റലിയനിൽ ഇൻസ്പെക്ടർ റാങ്കിൽ നിയമനം നടത്താൻ മന്ത്രിസഭ തീരുമാനിച്ചത്. നേരത്തെ ഒളിമ്പ്യൻ ശ്രീശങ്കറിന് നിയമനം നൽകാൻ ഡിജിപി ശിപാർശ നൽകിയെങ്കിലും സർക്കാർ ഇത് പരിഗണിച്ചില്ല . ബോഡി ബിൽഡേഴ്‌സിനെ സാധരണ സ്പോര്‍ട്സ് ക്വാട്ടയിൽ നിയമിക്കാൻ വ്യവസ്ഥയിലെന്ന് ആഭ്യന്ത വകുപ്പ് ഡിജിപിക്ക് അയച്ച കത്തിൽ പറയുന്നു.

എന്നാൽ മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി നിയമനം നടത്തണമെന്നാണ് നിർദേശം. സൂപ്പർ ന്യൂമറി തസ്തികയിലാണ് നിയമനം നടത്തേണ്ടത്. കായിക താരങ്ങളെ ഒഴിവാക്കിയാണ് ബോഡി ബിൽഡേഴ്സിന് നിയമനം നൽകാൻ തീരുമാനിച്ചത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്നതിനാലാണ് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി നിയമനം എന്ന വിമർശനവും ഉയരുന്നുണ്ട്.


Similar Posts