< Back
Kerala

Kerala
രാമനാട്ടുകരയിൽ മാവേലി സ്റ്റോറിൽനിന്ന് മുളക് കടത്തിയെന്ന് ആരോപണം
|9 March 2023 11:22 PM IST
പൊലീസ് സ്ഥലത്തെത്തി മാവേലി സ്‌റ്റോറിന് സീൽവെച്ചു
കോഴിക്കോട്: രാമനാട്ടുകരയിൽ മാവേലി സ്റ്റോറിൽ നിന്ന് മുളക് കടത്തിയെന്ന് ആരോപണം. ബൈക്കിൽ കൊണ്ടുപോകുന്നതിനിടെ നാട്ടുകാരാണ് മുളക് കടുത്തുന്നത് കണ്ടെത്തിയത്. തുടർന്ന് ചാക്ക് തിരികെയെത്തിച്ച് തൂക്കുകയായിരുന്നു. ഇതോടെ പത്ത് കിലോ മുളകുണ്ടെന്ന് കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. ഇതോടെ പൊലീസ് സ്ഥലത്തെത്തി മാവേലി സ്‌റ്റോറിന് സീൽവെച്ചു. നാളെ കണക്കെടുപ്പ് നടത്തും.
കടത്തിയ മുളക് കരിഞ്ചന്തയിൽ മറിച്ചുവിൽക്കുകയാണെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചു. മാവേലി സ്റ്റോർ പൂട്ടി സീൽ വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തു.