< Back
Kerala

Kerala
ന്യായമായ കാര്യത്തിന് സമരം നടത്തിയ വിദ്യാർഥികളെ കൈവിലങ്ങ് അണിയിച്ചത് നിയമവിരുദ്ധം: കുഞ്ഞാലിക്കുട്ടി
|26 Jun 2023 1:43 PM IST
സംസ്ഥാനത്ത് പൊലീസിനെ കയറൂരിവിട്ട സ്ഥിതിയാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കോഴിക്കോട്: ന്യായമായ കാര്യത്തിന് സമരം നടത്തിയ വിദ്യാർഥികളെ കൈവിലങ്ങ് അണിയിച്ചത് നിയമവിരുദ്ധമാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. കൈവിലങ്ങ് അണിയിക്കുന്നതിൽ സുപ്രിംകോടതിയുടെ കൃത്യമായ മാർഗനിർദേശമുണ്ട്. സംസ്ഥാനത്ത് പൊലീസിനെ കയറൂരിവിട്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കൊയിലാണ്ടിയിലാണ് എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് കൈവിലങ്ങ് അണിയിച്ചത്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് ജില്ലാ സെക്രട്ടറി അഫ്രീൻ, മണ്ഡലം സെക്രട്ടറി ഹസീഫ് എന്നിവരെയാണ് കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോയത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഇന്ന് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തിയിരുന്നു.