< Back
Kerala

Kerala
'നേരത്തെയുണ്ടായ സ്വകാര്യ സംഭാഷണം പുറത്ത് വിട്ട് അവഹേളിക്കുന്നത് മാന്യതയല്ല'; പി.എം.എ സലാം
|25 May 2022 11:36 AM IST
'ഹരിത - എം.എസ് .എഫ് വിവാദം നേരത്തെ അവസാനിപ്പിച്ചതാണ്'
മലപ്പുറം: ഇ. ടിയുടെ ശബ്ദരേഖ വർഷങ്ങൾക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഹരിത - എം.എസ്.എഫ് വിവാദം നേരത്തെ അവസാനിപ്പിച്ചതാണ്. നേരത്തെയുണ്ടായ സ്വകാര്യ സംഭാഷണം പുറത്ത് വിട്ട് അവഹേളിക്കുന്നത് മാന്യതയല്ലെന്നും പി.എം.എ സലാം പ്രതികരിച്ചു.
ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് പറയുന്ന ഇ. ടിയുടെ ശബ്ദരേഖയാണ് പുറത്ത് വന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി. കെ നവാസിനെതിരെയും നടപടി വേണ്ടതായിരുന്നു എന്നും ഇക്കാര്യത്തിൽ പാർട്ടിയോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ഇ.ടി ഫോൺ സംഭാഷണത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ഇ.ടി തയ്യാറായിട്ടില്ല. ശബ്ദ സന്ദേശം എപ്പോൾ, ആരോടാണ് സംസാരിച്ചെതെന്ന കാര്യം തനിക്കറിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.