< Back
Kerala
മണ്ണാർക്കാട് വീണ്ടും പുലി ഇറങ്ങിയതായി സംശയം
Kerala

മണ്ണാർക്കാട് വീണ്ടും പുലി ഇറങ്ങിയതായി സംശയം

Web Desk
|
31 Jan 2023 12:27 AM IST

പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്തുനായയെ ആക്രമിച്ചു

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പൂലി ഇറങ്ങിയെന്ന് സംശയം. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്തുനായയെ ആക്രമിച്ചു കൊന്നു. നായയെ ആക്രമിച്ച് കൊന്നത് പുലിയാണെന്ന് നാട്ടുകാർ പറഞ്ഞു. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.

മണ്ണാർക്കാട് കോട്ടോപാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങി പുലി ഇന്നലെ ചത്തിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് ഫിലിപ്പിന്റെ വീടിനോട് ചേർന്ന കോഴിക്കൂട്ടിൽ നിന്ന് ശബ്ദം കേട്ടത്. കോഴിക്കൂട് തുറന്ന് അകത്ത് കടന്ന ഫിലിപ്പിനെ ആക്രമിക്കാൻ പുലി ശ്രമിച്ചു. പുലിയുടെ കാഴ്ച്ച മറക്കാനായി ടാർപ്പായ വലിച്ച്‌കെട്ടി. പുലി പുറത്ത്ചാടിയിൽ ഓടി രക്ഷപെടാതിരിക്കാൻ വലവിരിച്ചു. ഇടക്കിടെ രക്ഷപെടാൻ പുലി ശ്രമിക്കുന്നുണ്ടായിരുന്നു. 7 മണിയോടെ അനക്കം ഇല്ലാതായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലി ചത്തതായി സ്ഥിരീകരിക്കുകയായിരുന്നു.

Related Tags :
Similar Posts