< Back
Kerala
ആറന്മുളയിലെ വിവാദ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ കുറിപ്പ് എഴുതിയത് ഐടി സ്പെഷ്യൽ സെക്രട്ടറി
Kerala

ആറന്മുളയിലെ വിവാദ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ കുറിപ്പ് എഴുതിയത് ഐടി സ്പെഷ്യൽ സെക്രട്ടറി

Web Desk
|
7 July 2025 11:19 AM IST

അന്തിമ തീരുമാനം എടുക്കുന്നതിന് വ്യക്തത വേണമെന്ന് സാംബശിവ റാവു

തിരുവനന്തപുരം: ആന്മുളയിലെ വിവാദ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ കുറിപ്പ് എഴുതിയത് ഐടി സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു . ചീഫ് സെക്രട്ടറിതലയോഗ തീരുമാനത്തിനെതിരെ എഴുതിയ കുറിപ്പ് പുറത്ത് വന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ചില വ്യക്തതകൾ കൂടി വേണമെന്നും കുറിപ്പിലുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടം കരഭൂമിയിലാണെന്നും രണ്ടാംഘട്ടം നിർമാണം 2008-ന് മുമ്പ് തരംമാറ്റിയ നെൽവയൽ ഭൂമിയിലാണെന്നുംഅതിനാൽ സാങ്കേതികമായി ഈ ഭൂമികളിൽ നിർമാണം നടത്താമെന്നുമാണ് കുറിപ്പിലുള്ളത്.കലക്ടറുടെ റിപ്പോർട്ടിന് ശേഷം പദ്ധതി തുടരണോ, വേണ്ടയോയെന്ന് തീരുമാനിക്കാമെന്നും സെക്രട്ടറിയുടെ കുറിപ്പില്‍ പറയുന്നു.


Similar Posts