< Back
Kerala
സ്വകാര്യതയെ ബാധിക്കും; എം.ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാവില്ലെന്ന് വിവരാവകാശ മറുപടി
Kerala

'സ്വകാര്യതയെ ബാധിക്കും'; എം.ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാവില്ലെന്ന് വിവരാവകാശ മറുപടി

Web Desk
|
16 Aug 2025 10:43 AM IST

മറുപടി പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയുടേത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാവില്ലെന്ന് വിവരാവകാശ മറുപടി. റിപ്പോർട്ട് പുറത്തുവിടുന്നത് അജിത് കുമാറിന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയുടെ മറുപടി.

റിപ്പോർട്ടിലെ ഉള്ളടക്കം പൊതു താൽപര്യമില്ലാത്തതാണെന്നും മറുപടിയിലുണ്ട്. വിവരാവകാശരേഖ മീഡിയവണിന് ലഭിച്ചു.

തനിക്കെതിരായ ആരോപണത്തിനു പിന്നിലും വ്യാജരേഖ ഉണ്ടാക്കിയതിന് പിന്നിലും പൊലീസിലെ തന്നെ ചിലരാണെന്നും അജിത് കുമാർ വിജിലൻസിന് മൊഴി നൽകിയിരുന്നു. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. കുറ്റകൃത്യം നടന്നുവന്ന സാധ്യത തള്ളാനാവില്ലെന്നും എം.ആർ അജിത് കുമാർ തെറ്റ് ചെയ്തുവെന്ന സാധ്യത കളയാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Similar Posts