< Back
Kerala
സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും
Kerala

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും

Web Desk
|
17 Jun 2023 4:36 PM IST

അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പ്രധാനമായും വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്ത ഇടിമിന്നലും കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇടുക്കി തൃശ്ശൂർ, പാലക്കാട് മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.



Similar Posts