< Back
Kerala
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് പശുക്കള്‍ ചത്തിട്ട് രണ്ടാഴ്ച; നഷ്ടപരിഹാരം ലഭിക്കാതെ കര്‍ഷകര്‍
Kerala

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് പശുക്കള്‍ ചത്തിട്ട് രണ്ടാഴ്ച; നഷ്ടപരിഹാരം ലഭിക്കാതെ കര്‍ഷകര്‍

Web Desk
|
12 Feb 2023 8:50 AM IST

നടപടികൾ വൈകിക്കുന്നത് കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നുണ്ട്. കെ.എസ് കാലിത്തീറ്റ നല്കിയ കർഷകരുടെ കന്നുകാലികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്

കോട്ടയം: കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും കർഷകർക്ക് നഷ്ടപരിഹാരം നല്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സാധിച്ചിട്ടില്ല. പാൽ ഉല്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ് ഭൂരിഭാഗം കർഷകരും. നടപടികൾ വൈകിക്കുന്നത് കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നുണ്ട്. കെ.എസ് കാലിത്തീറ്റ നല്കിയ കർഷകരുടെ കന്നുകാലികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പത്തോളം പശുക്കൾ ചാവുകയും അഞ്ഞുറോളം പശുക്കൾക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായി. എന്നാൽ സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും നഷ്ടപരിഹാരം.

കർഷകർക്ക് ലഭ്യമാക്കാൻ യാതൊരു നടപടിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് സാധിച്ചിട്ടില്ല. ക്ഷീരവികസന വകുപ്പ് പ്രാഥമിക കണക്കെടുപ്പുകൾ നടത്തിയത് ഒഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല. ഭക്ഷ്യ വിഷബാധയ്ക്ക് പിന്നാലെ പാൽ ഉല്പാദനം കുറഞ്ഞതാണ് കർഷകരെ കൂടുതൽ ആശങ്കയിലാക്കുന്നത്.

ഇതോടെ സാമ്പത്തികമായും കർഷകർ ദുരിതത്തിലായിരിക്കുയാണ്. കാലിത്തീറ്റ കമ്പനി നഷ്ടപരിഹാരം നല്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതും എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് കർഷകരുടെ തീരുമാനം.

Similar Posts