< Back
Kerala

Photo| MediaOne
Kerala
വീണ്ടും ഒരു ജന്മം പോലെയാണിത്, ധാരാളം പേരുടെ പ്രാർഥനകൊണ്ടാണ് തിരിച്ചുവന്നത്: എം.കെ മുനീർ
|6 Nov 2025 9:20 PM IST
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.കെ മുനീർ കഴിഞ്ഞ ദിവസമായിരുന്നു വീട്ടിലേക്ക് മടങ്ങിയത്
കോഴിക്കോട്: ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നത് രണ്ടാം ജന്മം പോലെയെന്ന് എം.കെ മുനീർ എംഎൽഎ. കുറേ ദിവസം ആരോഗ്യമില്ലാത്ത അവസ്ഥയിൽ ആയിരുന്നുവെന്നും ഇപ്പോൾ ആരോഗ്യവാനാണെന്നും എം.കെ മുനീർ മീഡിയവണിനോട് പറഞ്ഞു.
ധാരാളം പേരുടെ പ്രാർഥനകൊണ്ടാണ് തിരിച്ചുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.കെ മുനീർ കഴിഞ്ഞ ദിവസമായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.