< Back
Kerala
 അമ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പിന്മാറാനൊരുങ്ങി ജഗദീഷ്; ശ്വേതാ മേനോന് സാധ്യതയേറുന്നു
Kerala

' അമ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പ്': പിന്മാറാനൊരുങ്ങി ജഗദീഷ്; ശ്വേതാ മേനോന് സാധ്യതയേറുന്നു

Web Desk
|
29 July 2025 11:14 AM IST

ശ്വേതാ മേനോനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിരിക്കുന്ന വനിത

തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനൊരുങ്ങി ജഗദീഷ്. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ജഗദീഷ് ഇക്കാര്യം സംസാരിച്ചു.

നടന്‍ രവീന്ദ്രനും പ്രസിഡണ്ട് സ്ഥാനത്തെക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറും. ബാബുരാജിനെതിരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രന്‍ മത്സരിക്കും. ശ്വേതാ മേനോന്‍ ആണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പത്രിക നല്‍കിയിരിക്കുന്ന വനിത.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനുമതി ലഭിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന നിലപാടിലാണ് ജഗദീഷ്. ആദ്യമായാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്.

Similar Posts