< Back
Kerala
ശബരിമലയിലെ ദേവപ്രശ്‌നത്തിൽ ജയിൽവാസവും   പ്രവചിച്ചു
Kerala

ശബരിമലയിലെ ദേവപ്രശ്‌നത്തിൽ ജയിൽവാസവും പ്രവചിച്ചു

Web Desk
|
22 Jan 2026 8:57 AM IST

2014 ജൂൺ 18ലെ ദേവപ്രശ്നത്തിലാണ് ജയിൽവാസം പ്രവചിച്ചത്

പത്തനംതിട്ട: ശബരിമലയിലെ ദേവപ്രശ്‌നത്തിൽ ജയിൽവാസവും പ്രവചിച്ചു. 2014 ജൂൺ 18ലെ ദേവപ്രശ്നത്തിലാണ് ജയിൽവാസം പ്രവചിച്ചത്. ജയിൽവാസം, അപായം, വ്യവഹാരം, എന്നിവയ്ക്ക് സാധ്യത. ക്ഷേത്രവുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നായിരുന്നു ദേവപ്രശ്നം. ദേവപ്രശ്നം നടത്തിയതിന്റെ രേഖകൾ പുറത്ത്.

അതേസമയം, ശബരിമലയിൽ പുതിയ കൊടിമരം നിർമിക്കാൻ തീരുമാനമെടുത്തത് യുഡിഎഫ് കാലത്തെ എം.പി ഗോവിന്ദൻ നായരുടെ നേതൃത്വത്തിലുള്ള ബോർഡ്. പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്തെ ഭരണസമിതിയാണ് തീരുമാനം നടപ്പാക്കിയത്. ദേവപ്രശ്ന വിധിപ്രകാരമാണ് കൊടിമരം മാറ്റിയത്. പെയിൻറ് അടിച്ചതും ജീർണതയും കൊടിമരം മാറ്റാൻ കാരണമായി.

2014ലാണ് പുതിയ കൊടിമരം സ്ഥാപിക്കാൻ തീരുമാനമെടുത്തത്. പുതിയ കൊടിമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്ണന്റെ സമിതിയാണ് സംശയത്തിന്റെ നിഴലിൽ നിന്നിരുന്നത്. എന്നാൽ രേഖകൾ പ്രകാരം യുഡിഎഫ് കാലത്തെ എം.വി ഗോവിന്ദൻ നായരുടെ ഭരണസമിതിയും സംശയത്തിന്റെ നിഴലിലാവുകയാണ്.

Similar Posts