
ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടി ഇസ്‌ലാമോഫോബിയ മുൻനിർത്തി അപകടകരമായ രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ പ്രയോഗിച്ചു; ജമാഅത്തെ ഇസ്‌ലാമി പി. മുജീബ് റഹ്മാൻ
|മത്സരിക്കാത്ത ജമാഅത്തെ ഇസ്‌ലാമിയെ പ്രശ്‌നവൽക്കരിച്ചത് ബോധപൂർവമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ
മലപ്പുറം: ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടി ഇസ്‌ലാമോഫോബിയ മുൻനിർത്തി അപകടകരമായ രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ നടത്തിയെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബ് റഹ്മാൻ.
മത്സരിക്കാത്ത ജമാഅത്തെ ഇസ്‍ലാമി പ്രശ്നവൽക്കരിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നും അതിന്റെ പിന്നിലെ അജണ്ട എന്തായിരുന്നുവെന്നും മലയാളികൾക്ക് നന്നായി അറിയാം. പ്രബുദ്ധ കേരളം അത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി സംഘ്പരിവാർ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയമാനുസൃതവും നിയമവിരുദ്ധവുമായ വംശീയ അജണ്ടകളാണ്.
ന്യൂനപക്ഷവും ദളിതുകളും അതിന്റെ ഇരകളാണ്. സംഘ്പരിപാർ രാഷ്ട്രീയം വേരോട്ടം നേടിക്കൊണ്ടിരിക്കുന്ന, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആ അർഥത്തിൽ മുന്നേറ്റം നടത്തിയ ഒരു പശ്ചാത്തലം കൂടി കേരളത്തിലുണ്ട്. എന്നിട്ടും, സംഘ്പരിവാർ രാഷ്ട്രീയം എന്തുകൊണ്ടാണ് ചർച്ചചെയ്യപ്പെടാതെ പോയത്? ആരാണ് ആ ചർച്ചക്ക് വിഘാതം നിന്നതെന്ന് കേരളം വിലയിരുത്തും..
Watch Video