< Back
Kerala

Kerala
വെള്ളിയാഴ്ച ഫലസ്തീൻ പ്രാർഥനാദിനമായി ആചരിക്കുക; ആഹ്വാനവുമായി ജമാഅത്തെ ഇസ്‌ലാമി
|22 May 2025 8:16 PM IST
കുടിനീരും ഭക്ഷണവും നിഷേധിക്കപ്പെട്ട് നിസഹായരായ ഫലസ്തീനിലെ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളാണ് മരണത്തിലേക്ക് നീങ്ങുന്നത്
കോഴിക്കോട്: ഫലസ്തീൻ ജനതയെ വംശഹത്യ ചെയ്യുന്ന ഇസ്രായേലിൻ്റെ പൈശാചികതക്കെതിരെ വെള്ളിയാഴ്ച പ്രാർഥനാദിനമായി ആചരിക്കാൻ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ആഹ്വാനം ചെയ്തു. കുടിനീരും ഭക്ഷണവും നിഷേധിക്കപ്പെട്ട് നിസഹായരായ ഫലസ്തീനിലെ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളാണ് മരണത്തിലേക്ക് നീങ്ങുന്നത്.
സ്ത്രീകളടക്കം ഫലസ്തീൻ ജനത രക്തമുറച്ചു പോകുന്ന ദുരിതങ്ങളാണ് അനുഭവിക്കുന്നത്. ലോകരാജ്യങ്ങൾ ഈ വിഷയത്തിൽ ക്രൂരമായ മൗനം തുടരുകയോ ഇസ്രായേൽ പക്ഷം ചേരുകയോ ആണ്. ഫലസ്തീൻ ജനതയുടെ ദുരിതമകറ്റാനും വിമോചനം സാധ്യമാക്കാനും വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർഥന നടത്തണമെന്നും മുജീബുറഹ്മാൻ ആഹ്വാനം ചെയ്തു.