< Back
Kerala
പിന്തുണ തേടി സിപിഎം പലതവണ ചർച്ച നടത്തി; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജമാഅത്തെ ഇസ്‍ലാമി
Kerala

'പിന്തുണ തേടി സിപിഎം പലതവണ ചർച്ച നടത്തി'; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജമാഅത്തെ ഇസ്‍ലാമി

Web Desk
|
26 Nov 2024 4:16 PM IST

സിപിഎമ്മിനെ പ്രതിനിധീകരിച്ച് പലപ്പോഴും ചർച്ചയിൽ പങ്കെടുത്തത് പിണറായി വിജയനാണെന്നും കേരള അമീർ പി.മുജീബ് റഹ്മാൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ജമാഅത്തെ ഇസ്‍ലാമി. ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണ തേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് കേരള അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണ തേടി നേരത്തെ സിപിഎം പലതവണ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിനെ പ്രതിനിധീകരിച്ച് പലപ്പോഴും ചർച്ചയിൽ പങ്കെടുത്തത് പിണറായി വിജയനാണ്. തന്റെ പൂർവകാലത്തെ റദ്ദ് ചെയ്യാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അത് അദ്ദേഹത്തെ പരിഹാസ്യനാക്കുകയാണ്. ജമാഅത്തിനെതിരെ പറഞ്ഞ് ഭൂരിപക്ഷത്തെ ഒപ്പം നിർത്തുക എന്ന അപകടകരമായ നീക്കമാണ് സിപിഎം നടത്തുന്നത്. രാഷ്ട്രീയ കാരണത്താലാണ് പാർട്ടികൾക്ക് പിന്തുണ നൽകിയതെന്നും മുജീബ് റഹ്മാൻ പറഞ്ഞു.

Similar Posts