< Back
Kerala
Jamaate Islami Kozhikode District Committee Conducts Iftar Meet
Kerala

സൗഹാർദ വേദിയായി ജമാഅത്തെ ഇസ്‌ലാമി ഇഫ്താർ സംഗമം

Web Desk
|
14 March 2025 4:51 PM IST

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിച്ച സംഗമം മാധ്യമം- മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

മുക്കം: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ളവരുടെ ഒത്തുചേരൽകൊണ്ട് ശ്രദ്ധേയമായി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിച്ച സംഗമം മാധ്യമം- മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആസുരതയുടെ കാലത്ത് ഒപ്പമിരിക്കുന്നത് ഇന്ത്യയുടെ വീണ്ടെടുപ്പിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ദിവ്യ ഷിബു (കൊടിയത്തൂർ), സുനിത രാജൻ (കാരശേരി), കേരള അഗ്രോ- ഇൻ്റസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി. കുഞ്ഞാലി, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, എഴുത്തുകാരൻ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ, ഡിസിസി സെക്രട്ടറി ബാബു പൈക്കാട്ടിൽ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.കെ മാധവൻ, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡൻ്റ് അസ്‌ലം ചെറുവാടി, മുക്കം ഓർഫനേജ് സെക്രട്ടറി വി. അബ്ദുല്ലക്കോയ, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ കാസിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ടി അഷ്റഫ്, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന, വൈസ് പ്രസിഡന്റ് ശംസുദ്ദീൻ ചെറുവാടി, ട്രഷറർ കെ.സി അൻവർ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ആയിശ മന്ന, യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ദിഷാൽ, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, എത്തിക്കൽ മെഡിക്കൽ ഫോറം ജില്ലാ പ്രസിഡന്റ് ഡോ. ഫവാസ്, തനിമ ജില്ല പ്രസിഡൻ്റ് സി.എ കരീം, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയംഗം കപ്യേടത്ത് ചന്ദ്രൻ, ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളജ് പ്രിൻസിപ്പൽ പി. അബ്ദുൽ ഹഖ്, അവതാരകൻ ബന്ന ചേന്ദമംഗല്ലൂർ, ശിഹാബുദ്ദീൻ ഇബ്നു ഹംസ, ഡോ. ശഹീദ് റമദാൻ, ഡോ. കെ.ജി മുജീബ്, പ്രമുഖ വ്യാപാരികളായ വേദിക, കെ. ഇമ്പിച്യാലി, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ആർ.കെ അബ്ദുൽ മജീദ്, വനിതാ വിഭാഗം വൈസ് പ്രസിഡൻ്റ് ഇ.എൻ നസീറ, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അഫീഫ് ഹമീദ്, എസ്ഐഒ ജില്ലാ പ്രസിഡൻ്റ് ഷഫാഖ് കക്കോടി, വി.പി ശൗക്കത്തലി, മാധ്യമപ്രവർത്തകരായ എ.പി മുരളീധരൻ (മാതൃഭൂമി), മുഹമ്മദ് കക്കാട് (ചന്ദ്രിക), ദാസ് വട്ടോളി (ജന്മഭൂമി), ആസാദ് (ന്യൂസ്18), റഫീഖ് തോട്ടുമുക്കം (റിപ്പോർട്ടർ), രാജീവ് സ്മാർട്ട്, രബിത്ത് (മാതൃഭൂമി) തുടങ്ങിയവർ സംസാരിച്ചു.

ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡൻ്റുമാരായ എസ്. ഖമറുദ്ദീൻ, എം.സി സുബ്ഹാൻ ബാബു, സഈദ് എലങ്കമൽ, പി.ആർ സെക്രട്ടറി സിറാജുദ്ദീൻ ഇബ്നു ഹംസ, നൗഫൽ ശിവപുരം, കെ.എം മൊയ്തീൻ കുഞ്ഞി, അബ്ദുൽ മജീദ് കിളിക്കോടൻ, ഇബ്റാഹീം പന്തിരിക്കര, ഏരിയ പ്രസിഡൻ്റുമാരായ എ.പി നസീം ചേന്ദമംഗല്ലൂർ, ഇ.എൻ അബ്ദുറസാഖ്, അബ്ദുസ്സലാം മാസ്റ്റർ, ടി.കെ ജുമാൻ എന്നിവർ നേതൃത്വം നൽകി.

Similar Posts