< Back
Kerala

Kerala
പ്രവാസി നാട്ടിൽ നിര്യാതനായി
|12 Jun 2024 10:22 AM IST
പക്ഷാഘാതത്തെ തുടർന്ന് റിയാദ് കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് കൊണ്ടുപോയത്
റിയാദ്: 30 വർഷം റിയാദിൽ പ്രവാസിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കൊല്ലം ഓയൂർ റോഡുവിള സ്വദേശി കുന്നത്തുവിളയിൽ ജമീൽ മുസ്തഫ (55) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് മാസമായി റിയാദ് കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്.
തനിമ സാംസ്‌കാരിക വേദി, സിജി, മലർവാടി, സ്റ്റുഡൻറ്‌സ് ഇന്ത്യ, പ്രവാസി സാംസ്‌കാരിക വേദി, ശാന്തപുരം അലുംനി തുടങ്ങി നിരവധി സംഘടനകളിൽ നേതൃപരമായ സാന്നിധ്യം നിർവഹിച്ചിരുന്നു. പരേതരായ മുസ്തഫ-നബീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ജസീന (ഗ്രാമ പഞ്ചായത്ത് അംഗം), മക്കൾ: ഹുദ, ഹന്ന, അമ്മാർ, അബ്ദുല്ല, ഇസ്സ. സഹോദരങ്ങൾ: സൈഫുദ്ദീൻ, മുനീർ, ഉബൈദ, മാജിദ, ഷാഹിദ, താഹിറ, പരേതനായ താജുദ്ദീൻ.