< Back
Kerala
ജാനകി വി v/s സ്റ്റേറ്റ് ഒഫ് കേരള ജൂലൈ 17ന് പ്രദർശനത്തിലെത്തും
Kerala

'ജാനകി വി v/s സ്റ്റേറ്റ് ഒഫ് കേരള' ജൂലൈ 17ന് പ്രദർശനത്തിലെത്തും

Web Desk
|
13 July 2025 6:58 PM IST

റീ എഡിറ്റ് ചെയ്ത പതിപ്പിന് ഇന്നലെയാണ് അനുമതി ലഭിച്ചത്

കൊച്ചി: 'ജാനകി വി v/s സ്റ്റേറ്റ് ഒഫ് കേരള' ജൂലൈ 17ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. റീ എഡിറ്റ് ചെയ്ത പതിപ്പിന് ഇന്നലെയാണ് അനുമതി ലഭിച്ചത്.

സിനിമയ്ക്ക് എട്ട് മാറ്റങ്ങളോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെൻസർ ബോർഡ് അംഗീകരിച്ചത്. സിനിമയുടെ പേരും കോടതി രംഗങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്.

പ്രദർശനാനുമതി നിഷേധിച്ചതോടെ സിനിമയുടെ പേരും രണ്ടു കോടതി രംഗങ്ങളും മാറ്റം വരുത്താൻ നിർമ്മാതാക്കൾ സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് എഡിറ്റ് ചെയ്ത പുതിയ സിനിമ സെൻസർ ബോർഡിന് മുന്നിൽ എത്തിച്ചത്. ക്രോസ് വിസ്താര സീനുകളിൽ ഈ പേര് പറയുന്നിടം നിശബ്ദമാക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേന്ദ്ര സെൻസർ ബോർഡ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നിർമ്മാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് അംഗീകരിച്ചിരുന്നു.

Similar Posts