< Back
Kerala
ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സില്‍ ജവാന്‍ നിര്‍മാണം പുനരാംഭിച്ചു
Kerala

ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സില്‍ 'ജവാന്‍' നിര്‍മാണം പുനരാംഭിച്ചു

Web Desk
|
6 July 2021 4:19 PM IST

പത്ത് സ്ഥിരം ജീവനക്കാർ, 28 താത്കാലിക ജീവനക്കാർ, 117 കരാർ ജീവനക്കാർ എന്നിവരാണ് സഥാപനത്തിലുള്ളത്.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സില്‍ ജവാന്‍ നിര്‍മാണം പുനരാംഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെയും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെയും പരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നിര്‍മാണം ആരംഭിച്ചത്. മുമ്പ് ഉണ്ടായിരുന്ന മിശ്രിതത്തില്‍ നിന്നാണ് ഉത്പാദനം.

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന സ്പിരിറ്റ് വെട്ടിപ്പ് പിടികൂടിയതിനെ തുടര്‍ന്നാണ് മദ്യനിര്‍മാണം നിര്‍ത്തിവെച്ചത്. സ്പിരിറ്റ് കടത്തില്‍ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ സ്ഥാപനത്തിലെ ഡെപ്യൂട്ടി പ്രൊഡക്ഷന്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ജോര്‍ജ് ഫിലിപ്പിനാണ് മദ്യ ഉത്പാദനത്തിന്റെ താത്കാലിക ചുമതല.

jഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കര്‍ ലോറികളില്‍ നിന്നാണ് പ്രതികള്‍ സ്പിരിറ്റ് കടത്തിയത്. നാല്‍പ്പതിനായിരം ലിറ്റര്‍ വീതമുള്ള രണ്ട് ടാങ്കറുകളും ലോഡ് ഉള്‍പ്പടെ പൊലീസ് കസ്റ്റഡിയിലാണ്. ഇതോടെ സ്പിരിറ്റിനും ക്ഷാമം ആയി. തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്താന്‍ കെ.എസ്.ബി.സി നിര്‍ദേശം നല്‍കിയത്.

Related Tags :
Similar Posts