< Back
Kerala
Jayan Cherthala
Kerala

എത്ര ഉന്നതനായാലും അമ്മ വേട്ടക്കാരനൊപ്പം നില്‍ക്കില്ല: നടന്‍ ജയന്‍ ചേര്‍ത്തല

Web Desk
|
23 Aug 2024 1:46 PM IST

കൃത്യമായ സമയത്ത് നിലപാട് വ്യക്തമാക്കുമെന്നും ജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

കൊച്ചി: താരസംഘടനയായ അമ്മ എപ്പോഴും ഇരക്കൊപ്പമാണെന്ന് നടനും വൈസ് പ്രസിഡന്‍റുമായ ജയന്‍ ചേര്‍ത്തല. ഇക്കാര്യത്തില്‍ അമ്മയിൽ ഭിന്നതയില്ല. കൃത്യമായ സമയത്ത് നിലപാട് വ്യക്തമാക്കുമെന്നും ജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റിപ്പോർട്ട്‌ വന്ന സമയത്ത് താരനിശയുടെ തിരക്കായിരുന്നു. സിനിമ ഞങ്ങളുടെ ഉപജീവനമാണ്. സിനിമ മൊത്തത്തിൽ കുഴപ്പം പിടിച്ച സ്ഥലം അല്ല. പറയുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അമ്മയുടെ ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടാകും. സിനിമാ സെറ്റുകളിൽ സൗകര്യം ഇല്ലെന്നത് പണ്ടത്തെ കഥയാണ് , കാരവൻ വന്നത് ഇപ്പോൾ മാത്രം. വേതന ഏകീകരണം സിനിമാ ലോകത്തു അസാധ്യമാണെന്നും ജയന്‍ വ്യക്തമാക്കി.

ഒരുവനിത നേരത്തേ 2008ൽ പരാതി നൽകിയിരുന്നു. മെയിലിന് മറുപടി ലഭിച്ചില്ലെന്ന് ഈ അടുത്താണ് അവർ വീണ്ടും പറഞ്ഞത്. വേണ്ട നടപടികൾ സ്വീകരിക്കും. ഡബ്ള്യൂ.സി.സിയെ ബഹുമാനിക്കുന്നു. ഡബ്ള്യൂ.സി.സി കാരണമാണ് റിപ്പോർട്ട്‌ പുറത്തുവന്നത്. റിപ്പോര്‍ട്ട് കൃത്യമായി പഠിച്ചു പ്രതികരിക്കാൻ ആണ് സമയം എടുക്കുന്നത്. എത്ര ഉന്നതനായാലും അമ്മ വേട്ടക്കാരനൊപ്പം നില്‍ക്കില്ല. 15 അംഗ പവർ ഗ്രൂപ്പ്‌ ഉള്ളതായി അറിയില്ല. ഗണേഷ് കുമാർ ഇടപെടുന്നതായി തൻ്റെ അറിവിലില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.



Similar Posts