< Back
Kerala
jayasurya
Kerala

ലൈംഗികാതിക്രമക്കേസ്; ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

Web Desk
|
15 Oct 2024 6:28 AM IST

ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണിത്

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണിത്. ഇന്ന് തിരുവനന്തപുരം കന്‍റോണ്‍മെൻ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ജയസൂര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു നടിയുടെ പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ അറസ്റ്റ് ഉണ്ടാവില്ലെന്ന പൊലീസിന്‍റെ മറുപടി പരിഗണിച്ച് ജയസൂര്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു.

ജയസൂര്യക്കെതിരെ കൻ്റോൺമെൻ്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ്‌ ഹരജികൾ തീർപ്പാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്.



Similar Posts