< Back
Kerala
Neelalohithadasan Nadar,jds,ck nanu
Kerala

സംസ്ഥാനത്തെ ജെഡിഎസ് വീണ്ടും പിളർപ്പിലേക്ക്

Web Desk
|
7 Feb 2024 7:36 AM IST

സി കെ നാണുവിന് പിറകേ നീല ലോഹിതദാസൻ നാടാരും വിമത നീക്കവുമായി രംഗത്തെത്തി

കൊച്ചി: ദേവഗൗഡ എൻഡിഎക്കൊപ്പo ചേർന്നതോടെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ ജെഡിഎസ് വീണ്ടും പിളർപ്പിലേക്ക്.സി കെ നാണുവിന് പിറകേ എ നീല ലോഹിതദാസൻ നാടാരും വിമത നീക്കവുമായി രംഗത്തെത്തി.

നീലലോഹിതദാസൻ നാടാരുടെ നേതുത്യത്തിൽ ഒരു വിഭാഗം ഇന്ന് കൊച്ചിയിൽ യോഗം ചേരും. ദേവഗൗഡ ബി ജെ പിക്കൊപ്പം പോയതിനാൽ പുതിയ പാർട്ടി രൂപീകരിക്കണമെന്നാണ് നീലലോഹിതദാസൻ നാടാരുടെ ആവശ്യം.

ദേശീയ നേതൃത്വവുമായി ബന്ധം വിഛേദിച്ച് തത്കാലം ജെഡിഎസിൽ തന്നെ തുടർന്ന് പാർലമെൻററി അയോഗ്യത ഒഴിവാക്കുക എന്ന നിലപാടിലാണ് മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും. ഈ നിലപാടിനോട് കലഹിച്ചാണ് പുതിയ നീക്കം.

Similar Posts