< Back
Kerala

Kerala
സൂര്യനെല്ലിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേരുടെ നില ഗുരുതരം
|7 May 2022 9:30 PM IST
ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് പരാതി
ഇടുക്കി: സൂര്യനെല്ലിയിൽ നിന്നും കൊളുക്കുമലയിലേക്ക് പോയ ജീപ്പ് മറിഞ്ഞ് ഏഴ് വിനോദ സഞ്ചരികൾക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
സ്വകാര്യ ക്യാംപിങ് സൈറ്റിൽ നിന്നും കൊളുക്കുമലയിലെക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി പരാതിയുണ്ട്. ഡ്രൈവർ ഉൾപ്പടെ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 150 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് പതിച്ചത്. updating