< Back
Kerala

Kerala
'ജെസ്‌ന ഗർഭിണിയായിരുന്നില്ല, രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ല'; പിതാവിന്റെ വാദങ്ങൾ തള്ളി സി.ബി.ഐ
|19 April 2024 1:28 PM IST
കേസ് വിധി പറയാനായി ഏപ്രില്‍ 29 ലേക്ക് മാറ്റി
തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ ജെസ്നയുടെ അച്ഛന്റെ വാദം തളളി സി.ബി.ഐ. ജെസ്ന ഗർഭിണിയല്ലെന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയില്ലെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു. അതേസമയം, ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സി.ബി.ഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛന്‍ കുറ്റപ്പെടുത്തി. ഇതിനെ കുറിച്ച് അഭിഭാഷകന്‍ വഴി കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് വിധി പറയാനായി ഏപ്രില്‍ 29 ലേക്ക് മാറ്റി.