< Back
Kerala
ജിഫ്രി മുത്തുക്കോയ തങ്ങൾക്ക്  ഖാസി ഫൗണ്ടേഷൻ അവാർഡ്‌
Kerala

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഖാസി ഫൗണ്ടേഷൻ അവാർഡ്‌

Web Desk
|
6 Dec 2025 10:00 PM IST

കേരളത്തിനകത്തും പുറത്തും മത- വൈജ്ഞാനിക രംഗത്ത് ചെയ്തു വരുന്ന ശ്രദ്ധേയമായ സംഭാവന പരിഗണിച്ചാണ് ഈ അവാർഡ്.

കോഴിക്കോട്: കോഴിക്കോട് മുഖ്യഖാസിയായിരുന്ന നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നാമധേയത്തിലുള്ള 2025ലെ ഖാസി ഫൗണ്ടേഷൻ അവാർഡ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക്.

കേരളത്തിനകത്തും പുറത്തും മത- വൈജ്ഞാനിക രംഗത്ത് ചെയ്തു വരുന്ന ശ്രദ്ധേയമായ സംഭാവന പരിഗണിച്ചാണ് ഈ അവാർഡ്.

കേരളത്തിലെ നൂറിലധികം മഹല്ലുകളിൽ ഖാസി പദം വഹിച്ചു വരുന്ന അദ്ദേഹം സമസ്ത മുശാവറയുടെ അദ്ധ്യക്ഷൻ കൂടിയാണ്. മത-ഭൗതിക വിദ്യാഭ്യാസത്തിലൂന്നി രാജ്യത്തിനകത്തും പുറത്തും പ്രവർത്തിച്ചു പോരുന്ന സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (SNEC) ൻ്റെ ചെയർമാൻ കൂടിയായ അദ്ദേഹം സുപ്രഭാതം ദിനപത്രത്തിൻ്റെ ചെയർമാൻ കൂടിയാണ്.

ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക്‌ യൂണിവേഴ്സിറ്റി ഉൾപ്പെടെ ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ഇസ്‌ലാമിക്‌ യൂണിവേഴ്സിറ്റികളിൽ ഡീനും ലക്ചറുമായി പ്രവർത്തിച്ചിട്ടുണ്ട്. ജനുവരിയിൽ കോഴിക്കോട് വെച്ച് നടക്കുന്ന ഖാസി ഫൗണ്ടേഷൻ്റെ 17ാ മത് വാർഷികാഘോഷ ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും. മിശ്കാൽ പള്ളിയുടെ മിനിയേച്ചറിൽ രൂപകൽപന ചെയ്ത മെമൻ്റോയും 10,001 രൂപയും അടങ്ങുന്നതാണ് അവാർഡ്.


Similar Posts