< Back
Kerala

Kerala
ഹക്കീം ഫൈസിക്ക് പരിഹാസ മറുപടിയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ
|15 Dec 2024 10:07 PM IST
സമസ്ത ഓഫീസിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജോലിക്കാരുണ്ടെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു
കോഴിക്കോട്: സമസ്തയിൽ ശുദ്ധീകരണം വേണമെന്ന സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസിയുടെ പരാമർശത്തിൽ പരിഹാസ മറുപടിയുമായി സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. സമസ്തയെ ശുദ്ധീകരിക്കാൻ ഒരു കമ്പനി രംഗത്ത് വന്നിരിക്കുന്നുവെന്നും, സമസ്ത ഓഫീസിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജോലിക്കാരുണ്ടെന്നുമായിരുന്നു ജിഫ്രി തങ്ങളുടെ പരിഹാസം. ഹക്കീം ഫൈസിയോട് മറ്റേതെങ്കിലും കമ്പനിയുമായി ശുചീകരണ കരാർ ഒപ്പിടാനും, സമസ്തയെ ശുദ്ധീകരിക്കേണ്ട കാര്യമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.