< Back
Kerala

Kerala
'ആരും ആരെയും തകർക്കുന്നില്ല'; ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പരാമർശം തള്ളി ജിഫ്രി തങ്ങൾ
|22 Jan 2024 12:28 PM IST
ജാമിഅ സമ്മേളനത്തിൽനിന്ന് യുവനേതാക്കളെ മാറ്റിനിർത്തിയതിന് മറുപടി പറയേണ്ടത് താനല്ലെന്നും തങ്ങൾ പറഞ്ഞു.
മലപ്പുറം: ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പരാമർശം തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. ആരും ആരെയും തകർക്കുന്നില്ല. മുസ്‌ലിം ലീഗിന് ആരെയും തകർക്കണമെന്ന് വിശ്വാസമില്ല. സമസ്തയെ ആരും തകർക്കുകയില്ല. സമസ്തയെ ആർക്കും തകർക്കാൻ പറ്റില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
മുഈനലി തങ്ങൾക്ക് മാത്രമല്ല, ഒരാൾക്കും ഭീഷണി വരാൻ പാടില്ല. ഭീഷണി വന്നാൽ ചിലപ്പോൾ പ്രതികരിക്കേണ്ടിവരും. സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പരാമർശം ആ അർഥത്തിൽ പറഞ്ഞതാകില്ല. പ്രസംഗത്തിന് പൊടിപ്പ് കൂട്ടാൻ വേണ്ടി പറഞ്ഞതാകും. വാക്കുകൾ ശ്രദ്ധിച്ച് പ്രയോഗിക്കണം. ജാമിഅ സമ്മേളനത്തിൽനിന്ന് യുവനേതാക്കളെ മാറ്റിനിർത്തിയതിന് മറുപടി പറയേണ്ടത് താനല്ലെന്നും തങ്ങൾ പറഞ്ഞു.