< Back
Kerala

Kerala
ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ; കൊലപാതകത്തിനു പിന്നിൽ സുഹൃത്തെന്ന് സംശയം
|18 Oct 2024 9:30 AM IST
കണ്ണൂർ സ്വദേശിയായ സാബിത്ത് എന്ന യുവാവണ് മരിച്ചത്
എറണാകുളം: എറണാകുളം ആലുവയിൽ വീട്ടുമുറ്റത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ സാബിത്ത് എന്ന യുവാവണ് മരിച്ചത്. ജിംനേഷ്യത്തിലെ ട്രെയിനറായിരുന്നു സാബിത്ത്. മരണം കൊലപാതകമാണെന്നും ഇതിനു പിന്നിൽ സാബിത്തിന്റെ സുഹൃത്താണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ എടത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.