< Back
Kerala
ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയിൽ
Kerala

ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയിൽ

Web Desk
|
27 May 2022 10:21 AM IST

ആമയൂർ മണ്ഡലം പ്രസിഡന്റ് ടി.കെ ഷുക്കൂർ ആണ് കസ്റ്റഡിയിലുള്ളത്. വ്യാഴാഴ്ച 12.30ന് തൃക്കാക്കര പൊലീസാണ് പുതിയ റോഡിലെ വസതിയിൽനിന്ന് ഷുക്കൂറിനെ കസ്റ്റഡിയിലെടുത്തത്.

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയിൽ. ആമയൂർ മണ്ഡലം പ്രസിഡന്റ് ടി.കെ ഷുക്കൂർ ആണ് കസ്റ്റഡിയിലുള്ളത്. വ്യാഴാഴ്ച 12.30ന് തൃക്കാക്കര പൊലീസാണ് പുതിയ റോഡിലെ വസതിയിൽനിന്ന് ഷുക്കൂറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

അതേസമയം വ്യക്തിഹത്യയെ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ആര് ചെയ്താലും തെറ്റാണ്. വ്യക്തിഹത്യയെ ഒരിക്കലും അനുകൂലിക്കുന്നില്ല. കോൺഗ്രസ് നേതൃത്വത്തിന് ഇതിൽ ഒരു പങ്കുമില്ലെന്നും അവർ പറഞ്ഞു.



Similar Posts