< Back
Kerala
മാണിയെ യു.ഡി.എഫ് വഴിയില്‍ ഇറക്കിവിട്ടു; എല്‍.ഡി.എഫിന്റെ എ.സി ബസില്‍ സുഖയാത്രയാണെന്ന് കേരളകോണ്‍ഗ്രസ്
Kerala

മാണിയെ യു.ഡി.എഫ് വഴിയില്‍ ഇറക്കിവിട്ടു; എല്‍.ഡി.എഫിന്റെ എ.സി ബസില്‍ സുഖയാത്രയാണെന്ന് കേരളകോണ്‍ഗ്രസ്

Web Desk
|
29 July 2021 5:45 PM IST

'മാണിയുടെ വീട്ടിലെത്തി ധൃതരാഷ്ട്രാലിംഗനം നടത്തിയത് യു.ഡി.എഫ് ആണ്'

നിയമസഭാ കൈയ്യാങ്കളി കേസിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസും യുഡിഎഫുമാണെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം അംഗം ജോബ് മൈക്കിള്‍. നിയമസഭയിലെ കറുത്ത വെള്ളിയാഴ്ചക്ക് ഉത്തരവാദി യു.ഡി.എഫാണെന്നും അദ്ദേഹം ആരോപിച്ചു.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് കാലത്ത് കെ.എം. മാണിയുടെ വീട്ടിലെത്തി ധൃതരാഷ്ട്രാലിംഗനം നടത്തിയത് യു.ഡി.എഫ് ആണെന്നും ജോബ് മൈക്കിൾ പറഞ്ഞു. കെ എം മാണിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചന മനസിലാക്കിയാണ് യുഡിഎഫ് വിട്ടത്. കേരള കോൺഗ്രസിനെ കോൺഗ്രസ് ചതിച്ചു. മാണിയെയും അദ്ദേഹത്തിന്‍റെ പാർട്ടിയെയും ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാണിയുടെ പേര് വലിച്ചിഴച്ച് അപമാനിക്കുന്നത് യുഡിഎഫ് അവസാനിപ്പിക്കണം. മരിച്ച ശേഷവും മാണിക്ക് കോൺഗ്രസ് സ്വസ്ഥത നൽകുന്നില്ല. യു.ഡി.എഫ് വഴിയിൽ ഇറക്കിവിട്ടു. ഇപ്പോൾ എൽ.ഡി.എഫിന്‍റെ എ.സി ബസിൽ സുഖയാത്രയാണെന്നും ജോബ് മൈക്കിൾ വ്യക്തമാക്കി.

Similar Posts