< Back
Kerala
കുടുംബശ്രീയിൽ അവസരം, 60000 രൂപ ശമ്പളം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
Kerala

കുടുംബശ്രീയിൽ അവസരം, 60000 രൂപ ശമ്പളം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Web Desk
|
20 Jan 2026 2:44 PM IST

എംബിഎ/എംഎസ്ഡബ്ല്യു/റൂറൽ ഡെവലപ്മെൻ്റ് പിജി ബിരുദം/പിജിഡിഎം/പിജിഡിആർഎം/റൂറൽ മാനേജ്മെൻ്റ് സ്പെഷ്യലൈസേഷനോടുകൂടിയ എംകോം ഈ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷനിൽ മൈക്രോ ഫിനാൻസ് പ്രോജക്ട് മാനേജർ തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിലുള്ള നിയമനം പ്രവർത്തന മികവ് അനുസരിച്ച് ദീർഘിപ്പിക്കും. എംബിഎ/എംഎസ്ഡബ്ല്യു/റൂറൽ ഡെവലപ്മെൻ്റ് പിജി ബിരുദം/പിജിഡിഎം/പിജിഡിആർഎം/റൂറൽ മാനേജ്മെൻ്റ് സ്പെഷ്യലൈസേഷനോടുകൂടിയ എംകോം ഈ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

2025 നവംബർ 30ന് 45 വയസിൽ കൂടരുത്. മൈക്രോ ഫിനാൻസ് മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സർക്കാർ/പൊതുമേഖലാ പരിചയക്കാർക്ക് മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 രൂപ വേതനമായി ലഭിക്കും.

കുടുംബശ്രീയിൽ മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം, നവ ആശയ രൂപീകരണം, പദ്ധതി ആസൂത്രണം, നയപരമായ ഏകോപനം, സംസ്ഥാനത്തും പുറത്തുമുള്ള ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന ചുമതലകൾ. അപേക്ഷകർ 2,000 രൂപ പരീക്ഷാ ഫീസടച്ച് www.cmd.kerala.gov.in സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 5 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

Similar Posts