< Back
Kerala

Kerala
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവനന്തപുരം സ്വദേശിയിൽ നിന്ന് കാർത്തിക പ്രദീപ് തട്ടിയെടുത്തത് 65 ലക്ഷം രൂപ
|5 May 2025 9:58 AM IST
പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതി
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കാർത്തിക പ്രദീപ് തിരുവനന്തപുരം സ്വദേശിനിയെയും കബളിപ്പിച്ച് പണം കൈക്കലാക്കി. തിരുവനന്തപുരം സ്വദേശി ആഷ്നയ്ക്ക് നഷ്ടമായത് 65 ലക്ഷം രൂപയാണ്. വിദേശത്ത് കെയർ ഹോമിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തത്.
പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥൻ പരാതി വലിച്ചെറിഞ്ഞെന്നും ആഷ്ന ആരോപിച്ചു.
കാർത്തിക ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും എഗ്രിമെന്റിന്റെ കോപ്പിയും മീഡിയവണിന് ലഭിച്ചു.തൃശൂർ സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ കഴിഞ്ഞ ദിവസമാണ് കാർത്തികയെ പൊലീസ് അറസ്റ്റ് ചെയ്തത്.