< Back
Kerala

Kerala
ജോണ്‍ ബ്രിട്ടാസും വി. ശിവദാസനും സി.പി.എം രാജ്യസഭ സ്ഥാനാർത്ഥികൾ
|16 April 2021 1:28 PM IST
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം.
സി.പി.എമ്മിന്‍റെ രാജ്യസഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കൈരളി ടിവിയുടെ എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസും സി.പി.എം സംസ്ഥാന സമിതി അംഗം ഡോ. വി. ശിവദാസനുമാണ് സ്ഥാനാര്‍ഥികള്‍. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം.
കെ.കെ രാഗേഷ്, ചെറിയാന്‍ ഫിലിപ്പ്,വിജു കൃഷ്ണൻ, തോമസ് ഐസക് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടായിരുന്നു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരായവര്‍ വേണമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജോണ്‍ ബ്രിട്ടാസിന്‍റെയും വി. ശിവദാസന്‍റെയും പേരുകള്‍ ഉയര്‍ന്നത്. സംസ്ഥാനത്ത് മൂന്നു സീറ്റുകളിലേക്കാണ് ഈ മാസം 30ാം തീയതി രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.